filippachan
വി.എം. ഫിലിപ്പച്ചൻ

തൊടുപുഴ: അഖിലേന്ത്യ അവാർഡി അദ്ധ്യാപക ഫെഡറേഷൻ (എ.ഐ.എ.ടി.എഫ്) ഏർപ്പെടുത്തിയിട്ടുള്ള ഗുരു ശ്രേഷ്ഠ അദ്ധ്യാപക പുരസ്‌കാരത്തിന് ജില്ലയിൽ നിന്ന് വി.എം. ഫിലിപ്പച്ചൻ അർഹനായി. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ, സാമൂഹിക പ്രതിബദ്ധത, സംഘാടന മികവ് എന്നിവ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂൾ ഹെഡ്മാസ്റ്ററായ വി.എം. ഫിലിപ്പച്ചൻ,​ കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി, ജില്ലാ ഗവ. സ്‌കൂൾ ടീച്ചേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ഡയറ്റ് ഉപദേശക സമിതി അംഗം, എസ്.എസ്.കെ പർച്ചേസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഡിസംബർ 16ന് തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.