തൊടുപുഴ: കാഞ്ഞിരമറ്റം ജംഗ്ഷനിലെ എസ്.എൻ.ഡി.പി യൂണിയൻ മന്ദിരത്തിന് സമീപം സ്ലാബിനടിയിൽ കാൽനടയാത്രക്കാരന്റെ കാൽ കുടുങ്ങി. കൊമ്പനാപ്പറമ്പിൽ ജബ്ബാറിന്റെ കാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്. സമീപത്തെ വീട്ടിൽ നിന്ന് കമ്പി കൊണ്ടുവന്ന് സ്ലാബ് ഉയർത്തിയാണ് രക്ഷപെടുത്തിയത്. പരിക്കേറ്റ ജബ്ബാർ ആശുപത്രിയിൽ ചികിത്സ തേടി.