അടിമാലി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ 23മത് ഹൈറേഞ്ച് മേഖല സുവിശേഷയോഗം 7,8,9,10 തീയതികളിൽ അടിമാലി സെന്റ് പീറ്റേഴ്‌സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗണ്ടിൽ നടക്കുമെന്ന് ഹൈറേഞ്ച് മേഖലഭദ്രാസനാധിപൻ ഡോ. ഏലിയാസ് മോർ അത്താനിയാസിയോസ് അറിയിച്ചു. 7ന് വൈകിട്ട് 6.45 ന് ശ്രേഷ്ട കാതോലിക്ക ഡോ.അബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം നിർവഹിക്കും. മെത്രാപ്പോലീത്തൻ സെക്രട്ടറി ജോസഫ് മോർ ഗ്രിഗോറിയോസ് ആമുഖ സന്ദേശം നൽകും. ഫാ.ഐസക്ക് എബ്രാഹം കോർ എപ്പിസ്‌കോപ്പാ, ഫാ.എൽദോസ് കൂറ്റപ്പാല കോർ എപ്പിസ്‌കോപ്പാ, ഫാ.മാത്യം കാട്ടിപ്പറമ്പിൽ, ഫാ. എൽദോസ് ആര്യപ്പിള്ളിൽ, ഫാ.റെജി പാലക്കാടൻ, ഫാ.മത്തായി കുളങ്ങരകുടിയിൽ, ഫാ. സാം വാഴേപ്പറമ്പിൽ, ഫാ.റോയി മാനിക്കാട്ട്, റ്റി.സി.വർഗീസ്, പോൾ മാത്യു, ബേസിൽ കാടായം, റ്റോം. വി.തോമസ് എന്നിവർ സപരിപാടികൾ വിശദീകരിച്ചു.