ഇടുക്കി: കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. കുടുംബശ്രീ നിഷ്‌കർഷിച്ചിട്ടുള്ള ഫോർമാറ്റിൽ നാളെ 4 ന് മുമ്പ് ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ. കുയിലിമല എന്ന വിലാസത്തിൽ ലഭ്യമാക്കണം. കുടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org സന്ദർശിക്കാം.