ഇടുക്കി : വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ പെരിയാർ വില്ലേജിൽ കുരിശുമല പുതുവലിലെ 55 കുടുംബങ്ങൾ 50 വർഷമായി വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന പരാതി നേരിട്ട് പരിശോധിക്കാൻ ഇന്ന് രാവിലെ 10.30 ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി സ്ഥലം സന്ദർശിക്കും. സന്ദർശന സമയത്ത് ഹാജരാകാൻ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പീരുമേട് ഡിവൈ. എസ്. പി ക്കും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.