
തൊടുപുഴ: ജലസ്രോതസ്സുകളുടെ സംരക്ഷണമെന്ന ലക്ഷ്യവുമായി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ നേതൃത്വത്തിൽ മണക്കാട് തോടിന്റെ ഇരുകരകളിലും മുളംതൈകൾ നട്ടുപിടിപ്പിച്ചു. മണക്കാട് എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമുമായി ചേർന്നു നടത്തിയ തൈനടീൽ പരിപാടി തൊടുപുഴ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു പി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ.ആർ, അദ്ധ്യാപകരായ ഡോ. അരുൺകുമാർ ബി, ഡോ. ദിവ്യ ജി. നായർ, ചിത്രാമോഹൻ, പി.ടി.എ പ്രസിഡന്റ് അനൂപ് തയ്യിൽ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ലിന്റോ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നല്കി. നൂറോളം മുളംതൈകളാണ് ഇതോടനുബന്ധിച്ച് തോടിന്റെ വശങ്ങളിൽ നട്ടുപിടിപ്പിച്ചത്.