hob-john

തൊടുപുഴ: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വണ്ടമറ്റം കുളങ്ങരത്തൊട്ടിയിൽ കെ. എ ജോണിന്റെ (76-റിട്ട.റവന്യു ഉദ്യോഗസ്ഥൻ) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 9 മുതൽ വണ്ടമറ്റത്തെ വീട്ടിൽ പൊതുദർശനം. 11.30ന് ചരമശുശ്രൂഷയെ തുടർന്ന് യഹോവയുടെ സാക്ഷികളുടെ ഏറ്റുമാനൂർ ചെറുവാണ്ടൂരുളള സെമിത്തേരിയിൽ സംസ്‌കാരം നടക്കും.ഭാര്യ: ലില്ലി ജോൺ(നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: ലിജോ, ലിജി, ലിന്റോ. മരുമക്കൾ: മിന്റു, സൈറസ്, റീന.