തൊടുപുഴ: ഫാക്ടറി തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്ക് വേണ്ടിയുള്ള ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തി. . ഫാക്ടറികളിലെ സുരക്ഷ, ആരോഗ്യം, തൊഴിൽ രോഗങ്ങൾ ഫസ്റ്റ് എയ്ഡ്, ഫാക്ടറീസ് ആക്ട് എന്നീ വിഷയങ്ങളുടെ ക്ലാസുകളും നടത്തി ഇടുക്കി ജില്ലയിലെയും മൂവാറ്റുപുഴ താലൂക്കിലെയും ഫാക്ടറി തൊഴിലാളികൾക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത് നിതീഷ് ദേവരാജ് (ജോയിന്റ് ഡയറക്ടർ ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, എറണാകുളം) ഉദ്ഘാടനം നിർവഹിച്ചു. റോബർട്ട് ബൻജമിൻ തൊടുപുഴ ഫാക്ടറി ഇൻസ്പക്ടർ ഡോ. മുഹമ്മദ് സമീർ (മെഡിക്കൽ ഓഫീസർ,ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്) ലാൽ വർഗ്ഗീസ് എന്നിവർ ക്‌ളാസ്സുകൾ നയിച്ചു.