തൊടുപുഴ: എസ്. എൻ. ഡി. പി യോഗം വെങ്ങല്ലൂർ ശാഖാ കുടുംബസംഗമം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ് ഘാടനം ചെയ്തു. ശാഖാ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. കെ.മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ വി. ബി. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി. ടി. ഷിബു, സ്മിതാ ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. ശാഖാ കൺവീനർ . പി. പി. രാമചന്ദ്രൻ സ്വാഗതവും കമ്മിറ്റി അംഗം പി. എം. ശശി നന്ദിയും പറഞ്ഞു. തുടർന്ന് പ്രസാദ ഊട്ട് നടന്നു.