പീരുമേട് : സബ് ജില്ലയിലെ എൽ. പി സ്‌കൂൾ കുട്ടികൾക്കായ് ക്വിസ്സ് മത്സരം നടത്തി. അഴുത ജി .എൽ . പി സ്‌കൂളിന്റെ 115ാം വാർഷിത്തോടനുബന്ധിച്ച് ടാലന്റ് ഹണ്ട് എന്ന പേരിൽ ക്വിസ്മത്സരം നടത്തിയത്.എ. ഇ. ഒ എം.രമേശ് ഉദ്ഘാടനം ചെയ്തു. ബി.പി.സി അനീഷ് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച് എം എ എം നസീമ ,ഗിന്നസ് സുനിൽ ജോസഫ് , ക്വിസ് മാസ്റ്റർ നൈജോ എന്നിവർ പ്രസംഗിച്ചു. 1001 രൂപയുടെ ഒന്നാം സ്ഥാനം ജി .എൽ . പി. എസ് ചിന്തലാർ ,501 രൂപയുടെ രണ്ടാം സ്ഥാനം സെന്റ് ജോസഫ് എൽ.പി.എസ് പെരുവന്താനം, 301 രൂപയുടെ മൂന്നാം സ്ഥാനം എൽ.പി.എസ് കരടിക്കുഴി സ്‌കൂളുക സ്വന്തമാക്കി.