പീരുമേട് : കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ശുക്രനക്ഷത്രമാണ് ഡോ. പൽപ്പു വെന്ന് എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞ്ഞു. ഡൈമുക്ക് ശാഖ യിലെ കുമാരനാശാൻ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തങ്കച്ചൻ തണ്ണിപ്പറ മനയിൽ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കൗൺസിലർ സദൻ രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, ശാഖാ പ്രസിഡന്റ് എൻ.കെ. മനോജ് ൽ ,സെക്രട്ടറി പി.റ്റി. മനു, അക്ഷയ സന്തോഷ്,എന്നിവർ പ്രസംഗിച്ചു.