പീരുമേട്: ചുരക്കുളം എസ്റ്റേറ്റിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക് .ചുരക്കുളം എസ്റ്റേറ്റിൽ ശാന്തി (40) ബ്രൂസൻ(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെരാവിലെ ജോലി ചെയ്യുന്നതിനിടയിൽ കടന്നൽ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ തോട്ടം മാനേജ്‌മെന്റും തൊഴിലാളികളും ചേർന്ന് ഇവരെ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ശ്രുശൂഷ നൽകി വിട്ടയച്ചു.