തൊടുപുഴ : എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ നൽകുന്ന ആംബുലസിന്റെ താക്കോൽ ഇന്ന് കൈമാറും. ഇടുക്കി സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കാണ് ആംബുലൻസ് നൽകുന്നത്.ഉച്ചയ്ക്ക് 12ന് കുയിലിമല ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി .വി വർഗീസ് സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യന് ആംബുലൻസ് കൈമാറും. ചടങ്ങിൽ എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ് അദ്ധ്യക്ഷനാകും.
യൂണിയൻ വജ്രജൂ ബിലിയോടനുബന്ധിച്ച് നേരത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പലിയേറ്റീവ് ഉപകരണങ്ങൾ കൈമാറിയിരുന്നു. കൂടാതെ പാലിയേറ്റിവ് പ്രവർത്ത നങ്ങൾക്കായി 2,000 ജീവനക്കാർ ഉൾക്കൊള്ളുന്ന സന്നദ്ധ സേനയും രക്ത ദാനസേനയും രൂപികരിച്ചു. കട്ടമുടി ആദിവാസി കോളനിയിലെ ഉദ്യോഗാർഥികൾക്കായി സൗജന്യ പി .എസ് .സി പരിശീലനവും നടത്തുന്നു. വജ്ര ജുബിലിയോടനുബന്ധിച്ച് ജില്ലയിൽ നിർമിക്കുന്ന രണ്ട് വീടുകളുടെ നിർമ്മാണവും പുരോഗമിക്കുന്നതായി ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ അറിയിച്ചു.