കുമളി: കാർഷിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചക്കുപള്ളം കൃഷി ഭവനിൽ നെൽമണി പാടശേഖര സമിതി കൃഷി കൂട്ടം പാൽതോണി എന്ന നാടൻ നെൽ ഇനം 13 എച്ച്.എ. കൃഷി വിളവെടുപ്പിന്റെ കൊയ്ത്തുത്സവം നടന്നു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി .ജെരാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. വാർസ് മെമ്പർ സൂസൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസി ജോൺ, കൃഷി ഓഫീസർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി റോയി, വാർഡ് മെമ്പർമാരായ ജോസ് അൻസൽ, അന്നകുട്ടി, അമ്മിണി എന്നിവർ സംസാരിച്ചു.