തൊടുപുഴ:കേന്ദ്ര ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവും ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ നെറ്റിപ്പട്ട നിർമ്മാണ പരിശീലനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.18 നും 45 വയസിനും ഇടയിലുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന കാലാവധി 6 ദിവസമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 16 ന് രാവിലെ 10.30 ന് കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ഗോകുലം ബാലഭവനിൽ എത്തണം. 2 പാസ്സ് പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075228358