കട്ടപ്പന: വയലിനിൽ ഹാട്രിക് നേട്ടവുമായി ജയലക്ഷ്മി മനോജ്. കഴിഞ്ഞ മൂന്ന് കലോത്സവങ്ങളിലായി വയലിനിൽ ഈ മിടുക്കിയെ വെല്ലാൻ ആരുമില്ല.

കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർത്ഥിയായ ജയലക്ഷ്മി പൗരസ്ത്യ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. അഞ്ചു വർഷമായി വയലിൻ അഭ്യസിക്കുന്നുണ്ട്. കോട്ടയം ആർ. നന്ദകിഷോറാണ് ഗുരു. തൊടുപുഴയിൽ മോട്ടോർ വർക്ക്ഷോപ്പ് നടത്തുന്ന മണക്കാട് കണ്ടമംഗലത്ത് മനോജിൻ്റെയും സ്മിതയുടെയും മകളാണ്. ഇപ്പോൾ കാനഡയിൽ പഠിക്കുന്ന സഹോദരൻ ജയദേവ് മൃദംഗത്തിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു.