ഇടുക്കി : പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉടമസ്ഥതയിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുളള റോഡ് റോളർ ക്വട്ടേഷനിലോ ലേലത്തിലൂടെയോ വിൽപന നടത്തും. 20 ന് രാവിലെ 11.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ വച്ച് നടത്തുന്ന പരസ്യലേലത്തിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ ഉളള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. 19 ന് വൈകുന്നേരം 3 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ക്വട്ടേഷൻ അല്ലെങ്കിൽ ലേലം കൊളളുന്ന ആൾ വാഹനം സ്വന്തം പേരിലേക്ക് മാറ്റി 15 ദിവസത്തിനുളളിൽ ലേലവസ്തു നീക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447877161.