karshkamarch

തൊടുപുഴ: എൽ. ഡി. എഫ് സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ ' കേരളം മൃത പ്രായത്തിൽ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലേക്ക് കർഷക മാർച്ച് നടത്തി. തുടർന്ന് മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം .ജെ അവിര മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ജോസ് മുത്തനാട്, മനോജ് കോക്കാട്ട്, എൻ .ഐ ബെന്നി, സലീഷ് പഴയിടം, ജോയ് വർഗീസ്, റോബിൻ മൈലാടി, ജോമോൻ തെക്കുംഭാഗം, ജോസഫ് കാഞ്ഞിരക്കൊമ്പിൽ, സോണി കിഴക്കേക്കര, മാത്യൂസ് നെല്ലിക്കുന്നേൽ, സന്തോഷ് കിഴക്കേൽ, ദേവസ്യാച്ചൻ കുന്നത്തേൽ, രാജു കുര്യൻ, ബാബു പോൾ, ബേബി കല്ലിടുക്കിൽ, ഫ്‌ളോയ് തുരുത്തിക്കര, ജോർജ് മഞ്ചപ്പള്ളി, ജെയിംസ് തോപ്പിൽ, ജിസൺ കിഴക്കേക്കുന്നേൽ, ജോബി ജോസ്, ഷിജു ടി. കെ, അക്ബർ എന്നിവർ പ്രസംഗിച്ചു.