valanjaganam

പീരുമേട്: കൊല്ലം -തേനി ദേശീയ പാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കർ ലോറി മറിഞ്ഞു.
തേനിയിൽ നിന്നും ഓയിലുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.
അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു .ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.
ലോറിയിൽ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നു ഇതിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പൊലീസ് ,മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.