കട്ടപ്പന: മോണോ ആക്ട്, ഭരതനാട്യ മത്സരങ്ങൾ നിലവാരം പുലർത്തിയില്ലെന്ന് വിധികർത്താക്കളുടെ വിമർശനം. മോണോ ആക്ടിൽ പലവട്ടം പറഞ്ഞു പഴകിയ പ്രമേയങ്ങളാണ് ഭൂരിഭാഗം മത്സരാർത്ഥികളും അവതരിപ്പിച്ചതെന്ന് ജഡ്ജസ് പറഞ്ഞു. സമകാലീക വിഷയങ്ങൾ തീരെ ഇല്ലായിരുന്നെന്നും എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ ചുരുക്കം ചില മത്സരാർത്ഥികൾ മാത്രമാണ് അൽപം നിലവാരം പുലർത്തിയതെന്ന് വിധി കർത്താക്കൾ ചൂണ്ടിക്കാട്ടി.
ഭരതനാട്യം മത്സരവും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല. ആൺകുട്ടികളുടെ ഭരതനാട്യം ആ കലയോട് ഒരു രീതിയിലും നീതി പുലർത്തിയില്ലെന്ന് ഫലപ്രഖ്യാപന വേളയിൽ ജഡ്ജസ് പറഞ്ഞു.