തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, റബ്ബർ കിലോയ്ക്ക് 250 രൂപ നൽകി സംഭരിക്കുക, വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കർഷക പ്രതിഷേധ മാസാചരണം നടത്തും. ഡിസംബർ 31 വരെ നടക്കുന്ന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നര വൈകിട്ട് 4 ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നിൽ നടക്കും. നെൽകർഷക സംരക്ഷണസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ ട് ഉദ്ഘാടനം ചെയ്യും.