
അടിമാലി: ബി .ഡി .ജെ.എസ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ അടിമാലിയിൽ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് മനേഷ് കുടിക്കയത്ത് പതാക ഉയർത്തി. ആക്ടിംഗ് പ്രസിസന്റ് അഡ്വ. പ്രതീഷ്പ്രഭ സ്ഥാപക ദിന സന്ദേശം നൽകി.ജില്ലാ വൈസ് പ്രസിഡന്റ് പാർത്ഥേശൻ ശശികുമാർ, ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ , ദേവികുളം മണ്സലം പ്രസിഡന്റ്സുരേന്ദ്രൻ കൂട്ടകല്ലേൽ, സെക്രട്ടറി സുബ്രഹ്മണ്യൻ കാവാളയിൽ, രാജൻ വാടയരുകിൽ, ബിജു പാലയ്ക്കാ തൊട്ടി ,ബി. ജെ. പി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.