
കുടയത്തൂർ: കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രക്ക് കുടയത്തൂർ പഞ്ചായത്തിൽ സ്വീകരണം നൽകി. കുടയത്തൂർ ശരംകുത്തിയിൽ സംഘടിപ്പിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീബാ ചന്ദ്രശേഖര പിള്ള, ബിന്ദു സുധാകരൻ, ബിന്ദു സിബി എന്നിവർ സംസാരിച്ചു.
കേന്ദ്ര പദ്ധതികളെക്കുറിച്ച് കൃഷി വിഗ്യാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞ മഞ്ചു ജിനു വർഗീസ്, എസ്.ബി.ഐ എഫ്.എൽ.സി സരേഷ് എ.ആർ, എഫ്.എ.സി.ടി പ്രതിനിധി ഗോകുൽ ഗോപി എന്നിവർ വിശദീകരിച്ചു. യൂണിയൻ ബാങ്ക് കുടയത്തൂർ ബ്രാഞ്ച് മാനേജർ ജോസ് സാമുവൽ, കൃഷി വകുപ്പ് ആത്മ ബ്‌ളോക്ക് ടെക്‌നോളജി മാനേജർ സുധീഷ് കുമാർ, ആത്മ അസി. ടെക്‌നോളജി മാനേജർ ഇ.എംഫൈസൽ, കൃഷി വകുപ്പ് അസി. സോയിൽ കെമിസ്റ്റ് ശശി രേഖാ രാഘവൻഎന്നിവരും യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.