ഉടുമ്പന്നൂർ: കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ സ്വീകരണം നൽകി.
യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ എസ്.ബി.ഐ തൊടുപുഴ റീജിയണൽ മാനേജർ സാബു എം.ആർ അദ്ധ്യക്ഷനായി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി, ഉടുമ്പന്നൂർ കൃഷി ഓഫീസർ അജിമോൻ വി.കെ എന്നിവർ സംസാരിച്ചു. കേന്ദ്ര പദ്ധതികളിൽ അംഗമായ
പി.എം.ഇ.ജി.പി ഗുണഫോക്താവ് ഷീജ ജയൻ, മുദ്രാ ഗുണഫോക്താവ് ജോമോൻ ജോയി എന്നിവർ തങ്ങളുടെ അനുഭവം പങ്ക് വച്ചു. മികച്ച ക്ഷീര കർഷകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഷൈൻ കെ.ബി, സംസ്ഥാന കർഷക ജ്യോതി പുരസ്‌കാരം നേടിയ ബൈജു മോൻ എം.കെ, മികച്ച ക്ഷീര കർഷക രജനി സാബു, മുള ഉൽപ്പനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ അംബുജൻ ഭാസ്‌കരൻ എന്നിവർ തങ്ങളുടെ തൊഴിലനുഭവം പങ്ക് വച്ചു.
വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധർർ ക്ലാസുകൾ നയിച്ചു. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനിൽ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടത്തി.