
തൊടുപുഴ :എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ നൽകുന്ന ആംബുലൻസ് ഇടുക്കി സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി
ചെയർമാൻ റോമിയോ സെബാസ്റ്റ്യന് കൈമാറി.
കുയിലിമല ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്ത് നടന്ന യോഗം ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി .വി വർഗീസ് ഉദ്ഘാടനം ചെയ്തു.എൻ .ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി. എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .എം ഹാജറ,സംസ്ഥാന കമ്മിറ്റിയംഗം എസ് .സുനിൽകുമാർ,സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി വി .ബി .വിനയൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ജി .ഷിബു നന്ദിയും പറഞ്ഞു.