കട്ടപ്പന: ആദ്യദിനം മത്സരം പൂർത്തിയാകുമ്പോൾ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ തൊടുപുഴ ഉപജില്ലയാണ് പോയിന്റ് ടേബിളിൽ മുന്നിട്ടു നിൽക്കുന്നത്. യു.പി. വിഭാഗത്തിൽ പീരുമേട്, തൊടുപുഴ, അടിമാലി ഉപജില്ലകൾ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്‌കൂൾ തലത്തിൽ യു.പി വിഭാഗത്തിൽ സെന്റ്ഫിലോമിനാസ് എച്ച്.എസ്.എസ്. ഉപ്പുത്തറ 20 പോയിന്റുമായും ഹൈസ്‌കൂൾ വിഭാഗത്തിൽ ഓസാനം ഇ.എം.എച്ച്.എസ്.എസ് കട്ടപ്പനയും, എസ്.ടി.എച്ച്.എസ്.എസ് തുടങ്ങനാടും 25 പോയിന്റുമായി ഒന്നാമതാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ് 35 പോയിന്റുമായി ഒന്നാമതാണ്.