കട്ടപ്പന: ഉപജില്ലയിൽ നിന്നും അപ്പീലിലൂടെ എത്തിയ എൽ. ദേവനന്ദയ്ക്ക് ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം. അട്ടപ്പള്ളം സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. നാലുവയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ദേവനന്ദ കട്ടപ്പന ചിദംബരം സ്‌കൂൾ ഓഫ് ഡാൻസിലെ ഡോ. വി. കുമാറാണ് ഗുരു. കുമളി ഒന്നാംമൈൽ കടമാളിയേക്കൽ കെ.കെ. ലാലു നിഷ ദമ്പതികളുടെ മകളാണ്. സഹോദരി ഗൗരിനന്ദന.