പീരുമേട് : കഴിഞ്ഞ മണ്ഡല കാലത്തിന് മുന്നോടിയായി വഴിവിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ച കരാർ തൊഴിലാളി സാലിമോന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കുന്നതിനായി കെ എസ് ഇ ബി ക്കും, വണ്ടിപ്പെരിയാർ പഞ്ചായത്തിനും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.പീരുമേട് താലൂക്കിലെ വിവിധ പരാതികൾ സംബന്ധിച്ച് പരാതി സ്വീകരിക്കുന്നതിനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബീനാ കുമാരി പീരുമേട് ഗവ. ഗസ്റ്റ് ഹൗസിൽ എത്തി സിറ്റിംഗ് നടത്തിയത്.കഴിഞ്ഞ ശബരിമല മണ്ഡലത്തോട് അനുബന്ധിച്ച് ഭർത്താവിന്റെ മരണശേഷം കുടുംബം വലിയ പ്രാരാബ്ദങ്ങളുടെ നടുവിൽ ആണെന്നും പ്രായമായ മാതാവുംരണ്ടു കുട്ടികളുംഅടങ്ങുന്ന തന്റെ കുടുംബംഇനി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണെന്നും മരണപ്പെട്ട സാലിമോന്റെ ഭാര്യ ജിൻസി പറഞ്ഞു.സിറ്റിങ്ങിൽ പരാതി ലഭിച്ചശേഷം സാലിമോന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ബീന കുമാരി ഈ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തു ഇതിനായി 10 ലക്ഷം രൂപ ബന്ധപ്പെട്ട വകുപ്പുകൾ നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് ഇതിൽ ഏഴു ലക്ഷം രൂപ കെ.എസ്.ഇ.ബിയും 3 ലക്ഷം വണ്ടിപ്പെരിയാർ പഞ്ചായത്തും നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ എം എം ജോർജിന്റെ സഹായത്താലാണ് ഇവർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ സമീപിച്ചത്.