ഇടുക്കി: സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ നീന്തൽ, ആർച്ചറി മത്സരങ്ങൾ ശനിയാഴ്ച നടത്തും. നീന്തൽ മത്സരം രാവിലെ 10 ന് തൊടുപുഴവണ്ടമറ്റം അക്വാട്ടിക് സ്റ്റേഡിയത്തിലും ആർച്ചറി മത്സരം രാവിലെ 10 ന് നെടുംകണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജിജേഷ്,9447828350, ശങ്കർ 9447402042എന്നിവരുമായി ബന്ധപെടുക.