
കട്ടപ്പന: അമ്മ ചൊല്ലി കൊടുത്ത കവിത ഏറ്റുചൊല്ലിയ മകൾ മഹാലക്ഷ്മിയ്ക്ക് ഒന്നാം സമ്മാനം. യു.പി വിഭാഗം പദ്യംചൊല്ലലിലാണ് മുരിക്കടി എം.എ.ഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മഹാലക്ഷ്മി അമ്മയുടെ ശിക്ഷണത്തിൽ ഒന്നാമതെത്തിയത്. കവി സച്ചിദാനൻ വൈലോപ്പിള്ളിയെക്കുറിച്ച് എഴുതിയ 'ഇവനെ കൂടി' എന്ന കവിതയാണ് മഹാലക്ഷ്മി ചൊല്ലിയത്. ഇതേ സ്കൂളിലെ മലയാളം അദ്ധ്യാപികയായ ജയശ്രീയാണ് കവിത മകൾക്ക് പഠിപ്പിച്ചു കൊടുത്തത്. മഹാലക്ഷ്മിയുടെ ചേച്ചിജയലക്ഷ്മി നേരത്തെ തുടർച്ചയായി അഞ്ചു വർഷം പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കുമളി ചെളിമട കൈലാസിൽ വി. ഗിരീഷാണ് പിതാവ്.