meeval

കട്ടപ്പന: യുട്യൂബ് നോക്കി ഉറുദു ഗസൽ തനിയെ പഠിച്ചു, ഒന്നാം സ്ഥാനം പുഷ്പം പോലെ സ്വന്തമാക്കി. കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥി മീവൽ നിഷാദാണ് ഒന്നാമതെത്തിയത്. ഫയാസ് അഹമ്മദ് ഫയാസ് രചിച്ച 'വോജോ ഹമേ തുമേ' എന്ന ഗസൽ ആണ് ആലപിച്ചത്. കെ.എസ്.എഫ്.ഇ മാനേജരായ നരിയംപാറ മറ്റത്തിൽ നിഷാദിന്റെയും പ്രിൻസിയുടെയും മകളാണ്.