തൊടുപുഴ: സംസ്ഥാനത്തെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള എൽ. ഡി. എഫ് സർക്കാരിന്റെ നീക്കം ശക്തമായി ചെറുത്തു തോല്പിക്കുമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി പറഞ്ഞു. കെ.എസ്. എസ്.പി.എ. തൊടുപുഴ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എ.മാത്യു, ടി.ജെ പീറ്റർ, ഐവാൻ സെബാസ്റ്റ്യൻ, കെ.എസ്. ഹസ്സൻ കുട്ടി, ജോജോ ജയിംസ്, പി.എസ്. ഹുസൈൻ, ഗർവാസിസ് കെ സഖറിയാസ്, മാത്യൂസ് തോമസ്, സ്റ്റീഫൻ ജോർജ്, ജോസ് ആറ്റുപുറം, അനസ് പള്ളിവേട്ട,ഷെല്ലി ജോൺ, വി.എം ജോസ് , വി.എസ്.മുഹമ്മദ്, ഡാലി തോമസ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി റോയി ജോർജ് (പ്രസിഡന്റ്) ഷെല്ലി ജോൺ ( സെക്രട്ടറി) എസ്.ജി. സുദർശനൻ (ട്രഷറർ) എം.എൻ സുദർശനൻ , ലതിക കെ.എസ്, അബു അബ്രാഹം (വൈസ് പ്രസിഡന്റുമാർ), എൻ.എം. യൂനിസ്, മാത്യു വർഗീസ്, കെ.എം. അലക്‌സാണ്ടർ (ജോയിന്റ് സെക്രട്ടറിമാർ ) ഡാലി തോമസ് (വനിതാ ഫോറം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.