അടിമാലി: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ധൂർത്തി നും അഴിമതിക്കെതിരെ, കർഷകദ്രോഹ നിലപാടുകൾക്കെ തിരെ ജനപക്ഷത്ത് നിന്ന് യു.ഡി.എഫ് തീർക്കുന്ന കുറ്റവിചാരണ സദസ്സിന്റെ ദേവികുളം നിയോജക മണ്ഡലം തല ഉത്ഘാടനം ഡിസംബർ 9 ന് അടിമാലിയിൽ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചുഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷമായി. വന്യമൃഗശല്യത്തിന് അറുതി വരുത്താൻ കേന്ദ്രത്തിൽ നിന്ന് ലഭിച്ച 921 കോടി രൂപ എന്ത് ചെയ്തു എന്ന് സർക്കാർ വെളിപെടുത്തണം: കൃഷി തകർന്ന ഇടുക്കിയിലെ കർഷകർക്ക് ഇനി ഉപജീവനത്തിന് കാർഷികേതര പ്രവർത്തനങ്ങൾ മാത്രമേ ആശ്രയമായി ഉള്ളൂ. ചെറിയ ഹോം സ്റ്റേകളും, കച്ചവട സ്ഥാപനങ്ങളുമാണ് ഇനി വരുമാനത്തിനുള്ള ഏക മാർഗ്ഗം. ദേവികുളം നിയോജക മണ്ഡലത്തിലെ പ്രത്യേകിച്ച് മൂന്നാർ മേഖലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ജനങ്ങൾ ഇന്ന് ഒട്ടേറെ നിയന്ത്രണങ്ങളുടെയും, നിരോധനങ്ങളുടെയും പിടിയിലാണ്. ഇടുക്കിക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ യു.ഡി.എഫ് പ്രതിജ്ജാ ബദ്ധമാണ്. കർഷകരെ ദ്രോഹിക്കുന്ന കരിനിയമങ്ങൾക്കെതിരെയുള്ള പോരാട്ടം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും നേതാക്കൾ പറഞ്ഞു . യു.ഡി.എഫ്.നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ, കൺവീനർ ഒ.ആർ.ശശി, പി.സി.ജയൻ, ബാബു കീച്ചേരി, ഹാപ്പി.കെ.വർഗീസ്,കെ.പി. അസ്സീസ് എന്നിവരും പങ്കെടുത്തു