തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യലി റ്റി ഹോസ്പിറ്റലിൽ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ ഉദഘാടനവും എൻഡോസ്‌കോപ്പി സൗകര്യത്തോടു കൂടിയ ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്‌മെന്റിന്റെ പ്രവർത്തനോദ് ഘാടനവും അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ . എം മൂസ ഹാജി നിർവഹിച്ചു. യൂറോളജി , നെഫ്രോളജി , ഗ്യാസ്‌ട്രോഎന്ററോളജി , ന്യുറോളജി , റൂമറ്റോളജി, കാർഡിയോളജി , ഗൈനെക് ഓങ്ങ്‌കോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യലിറ്റി ഡിപ്പാർട്‌മെന്റുകളുടെ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
അൽ അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ. മിജാസ് കെ. എം , പ്രിൻസിപ്പാൾ ഡോ.ജോസ് ജോസഫ്,മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിയാസ് കെ. പി, മെഡിക്കൽ ഡയറക്ർ ഡോ. റിജാസ് കെ. എം ,സി. ഇ. ഓ പ്രദീപ് കുമാർ, സി. ഒ. ഡി സുധീർ ബാസുരി, വിവിധ ഡിപ്പാർട്ടുമെന്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യലി റ്റി ഹോസ്പിറ്റലിൽ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ ഉദഘാടനവും എൻഡോസ്‌കോപ്പി സൗകര്യത്തോടു കൂടിയ ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്‌മെന്റിന്റെ പ്രവർത്തനോദ് ഘാടനവും അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ . എം മൂസ ഹാജി നിർവ്വഹിക്കുന്നു