ചിത്തിരപുരം: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ .പിയിലേക്ക് കൗണ്ടർ ഡ്യൂട്ടിക്കായി ആളെ നിയമിക്കുന്നു. 15 ന് രാവിലെ 11 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇന്റർവ്യു നടക്കും. എ.എൻ.എം യോഗ്യതയുളളവർക്കും പരിസരവാസികൾക്കും മുൻഗണന. എസ്.എസ്.എൽ.സി യോഗ്യതയുളള 18 നും 36 നും ഇടക്ക് പ്രായമുളള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.