തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവ കരുണയുടെ മാതാവിന്റെ അമലോത്ഭവതിരുനാൾ നാളെ സമാപിക്കും. നാളെ 5 30 നും 7.30 നും 9 30 നും 11.30 നും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. രാവിലെ 9 30ന് കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചകഴിഞ്ഞു 3ന് ദൈവകരുണയുടെ നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. 3.45 ന് ഫാ. ക്ലിന്റ് വെട്ടിക്കുഴി യുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും സന്ദേശവും ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിമലഹൃദയ പ്രതിഷ്ഠ നടത്തും. തുടർന്ന് ഭക്തിനിർഭരമായി തിരുനാൾ പ്രദക്ഷിണം നടക്കും. മാരിക്കലുങ്ക്കെ. എസ്. ആർ. ടി. സി കോതായിക്കുന്ന് പാലാ റോഡ് വഴി 7. 30 ന് പ്രദക്ഷിണം തിരികെ ഷ്രൈനിൽ എത്തും. തുടർന്ന് സമാപന ആശിർവാദവും പാച്ചോറ് നേർച്ചയും ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ ,വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.

തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവ കരുണയുടെ മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായി റെക്ടർ ഫാ. ജോർജ് ചേറ്റൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാന