തൊടുപുഴ: അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്‌സ് കേരള 38-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകും. പുതുനിര വാഹനങ്ങളുടെ സ്‌പെയർപാട്‌സുകൾ ലഭ്യമാക്കുക, ചെറുകിട വർക്ക്‌ഷോപ്പുകളെ പൊല്യൂഷൻ നിയമ പരിധിയിൽ നിന്നും ഒഴിവാക്കുക, തിരക്കേറിയ ടൗൺകളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾക്ക് വേണ്ടി സർക്കാർ സ്ഥലം അനുവദിച്ച് കൊണ്ട് വർക്ക്‌ഷോപ്പ് ഗ്രാമങ്ങൾ അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട്. പെൻഷൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് വാഹന പ്രചാരണ ജാഥ.പാറശ്ശാലയിൽ നിന്നും ആരംഭിക്കുന്ന ജാഥ ശനിയാഴ്ച രാവിലെ 10 ന് ക് ഇടുക്കി പര്യടനത്തിന്റെ ഭാഗമായി കുമളിയിൽ നിന്നും ആരംഭിക്കും. കുമളി യൂണിറ്റ് പ്രസിഡന്റ് കെ.ജി.വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ല സെക്രട്ടറി നിസാർ എം.കാസിം സ്വാഗതം ആശംസിക്കും. ജില്ലാ ഉദ്ഘാടനം . കുമളി സി.ഐ. ജോബിൻ ആന്റണി ഉദ്ഘാടനം നിർവ്വഹിക്കും. ജില്ല പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തും. ജില്ല വൈ. പ്രസിഡന്റ് ജോസ്.എ.ജെ., ജോ.സെക്രട്ടറി സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിക്കും. ജില്ല ട്രഷറർ സുമേഷ് എസ്.പിള്ള നന്ദി പറയും. ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കട്ടപ്പനയിൽ എത്തുന്ന ജാഥാ സ്വീകരണം കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ശ്രീ.ജോയ് ആനിത്തോട്ടം യോഗം ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച രാവിലെ 10 ന് അടിമാലിയിൽ തുടങ്ങുന്ന ജാഥ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിന് മുന്നിൽ എത്തിച്ചേരുന്ന ജാഥയുടെ സമാപന സമ്മേളന യോഗം ന ഗാന്ധി സ്‌ക്വയർ പഴയ ബസ്റ്റാന്റിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് യോഗം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ ,
സെക്രട്ടറി നിസാർ എം.കാസിം, ട്രഷറർ സുമേഷ് എസ്.പിളള, ജോസ് എം. ജെ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.