രാജാക്കാട്:പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ
തിരുനാളിന് ഇന്ന് കൊടിയേറി 10 ന് സമാപിക്കുമെന്ന് വികാരി ഫാ.തോമസ് പുത്തൻപുരയിൽ അറിയിച്ചു. ഇന്ന് രാവിലെ 9.30 ന് തിരുനാൾ കൊടിയേറ്റ്, 9.45 ന് ജപമാല വചനപ്രഘോഷണം ബ്രദർ അലക്‌സ് മുല്ലാപറമ്പൻ,12 ന് തിരുനാൾ കുർബ്ബാന ഫാ മാത്യു പുത്തൂർ,8 ന് രാവിലെ 8.30 ന് ജപമാല വചന പ്രഘോഷണം 12 ന് തിരുനാൾ കുർബ്ബാന ഫാ.മാത്യു പുളിയാങ്കൽ.9 ന് രാവിലെ 9.30 ന് ജപമാല വചനപ്രഘോഷണം 12 ന് തിരുനാൾ കുർബ്ബാന ഫാ സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ.10 ന് രാവിലെ 8.30 ന് മുരിക്കുംതൊട്ടി പള്ളി അങ്കണത്തിൽ വാഹന വെഞ്ചരിപ്പ്.8.45 ന് മുരിക്കുംതൊട്ടി പളളിയിൽ നിന്നും പൂപ്പാറ പള്ളിയിലേക്ക് ജപമാല റാലി.10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ.ജോജു അടമ്പക്കല്ലേൽ,തിരുനാൾ സന്ദേശം ഫാ.റ്റിനേഷ് പിണർക്കയിൽ,12.45 ന് പ്രസുദേന്തി വാഴ്ച,1 ന് ടൗൺ പ്രദക്ഷിണം സമാപന പ്രാർത്ഥന,ഉച്ചഭക്ഷണം.