കുണ്ടള : ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേവികുളം പഞ്ചായത്തും ചേർന്ന് സംയുക്തമായി ലോക മണ്ണ് ദിനം ആചരിച്ചു. കുണ്ടള കമ്മ്യൂണിറ്റി ഹാളിൽ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ശുഭ. ആർ. ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടബൊമ്മൻ അദ്ധ്യക്ഷത വഹിച്ചു. . ദേവികുളം കൃഷി ഓഫീസർ ജയന്തി മണ്ണ് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു.ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ നജീം വളക്കിറ്റുകൾ വിതരണം ചെയ്തു. കർഷകർക്കായി പച്ചക്കറി തൈകൾ വിത്തുകൾ എന്നിവ വിതരണം ചെയ്തു. വകുപ്പ് കുണ്ടളകുടിയിൽ നടപ്പിലാക്കിയ മണ്ണ് പരിശോധന പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനം നടത്തി.മണ്ണിന്റെ ആരോഗ്യ പരിപാലനത്തെ പറ്റി സീനിയർ അഗ്രിക്കൾച്ചറൽ ഓഫീസർ മുരുകൻ കെ. ക്ലാസ്സ് നയിച്ചു.