കട്ടപ്പന: എച്ച്.എസ്.എസ് വിഭാഗം നാദസ്വര മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേയിഡും കരസ്ഥമാക്കി വിനായക് എം.എസ്. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിലും ഒന്നാം സ്ഥാനം ഈ മിടുക്കനായിരുന്നു.
ഇത്തവണയും ജില്ലയിലേക്ക് ഒന്നാം സമ്മാനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മണക്കാട് എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി കൂടിയായ വിനായക്. തൊടുപുഴ മധു വിലാസത്തിൽ സുനിയുടേയും വിനീതയുടേയും മകനാണ്. നാദസ്വരവിദ്വാനായ അച്ഛൻ തന്നെയാണ് വിനായകിന്റെ ആദ്യ ഗുരു. കാഞ്ചി കാമകോടി മഠം ആസ്ഥാന വിദ്വാൻ വൈക്കം ഷാജിയുടെ കീഴിലാണ് നിലവിൽ പഠനം നടത്തുന്നത്.