ജില്ലയിൽ 6304 പേർ പരീക്ഷ എഴുതും

തൊടുപുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പഠനം നടത്തിവരുന്ന 6304 നവ സാക്ഷരർ നാളെ സാക്ഷരതാ പരീക്ഷ എഴുതുന്നു.
ജില്ലയിലെ 8 ഗ്രാമ പഞ്ചായത്തുകളിലായിട്ടാണ് ഇത്രയും പേർ പരീക്ഷക്ക് ( മികവുത്സവം) തയ്യാറെടുക്കുന്നത്.
കാന്തല്ലൂർ 1273, മറയൂർ 1707, മൂന്നാർ 985, ദേവികുളം1071, ചിന്നക്കനാൽ 446, അടിമാലി 354, കുമളി 193, ഏലപ്പാറ 275 പേരാണ് പരീക്ഷ എഴുതുന്നത്. പരിശീലനം ലഭിച്ച 150 ഓളം ഇൻസ്ട്രക്ടർമാരാണ് സാക്ഷരതാ ക്ലാസുകൾക്ക് നേതൃത്വം നല്കിയത്. മികവുത്സവത്തോടനുബന്ധിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിക്കും. കഴിഞ്ഞ വർഷം ജില്ലയിലെ 49 ഗ്രാമ പഞ്ചായത്തുകളിലും 2 നഗരസഭകളിലും നടപ്പിലാക്കിയ പി എൽ എ പദ്ധതിയിൽ 23600 പേർ സാക്ഷരതാ പരീക്ഷ എഴുതിയിരുന്നു.