ഉടുമ്പന്നൂർ: ദേശിയ ഊർജ്ജസംരക്ഷണദിനത്തിന്റ ഭാഗമായി തട്ടക്കുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഊർജ്ജസംരക്ഷണപ്രോഗ്രാം വാർഡ് മെമ്പർ ജിൻസി സാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഊർജ്ജസംരക്ഷണറാലി തീർത്ത്ശേഷം പ്രതിജ്ഞയെടുത്തു.വി എച്ച്. എസ്. ഇ നാഷണൽ സർവ്വീസ് സെൽ, കേരള എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ പങ്കാളിത്തത്തിൽ ആണ് പ്രോഗ്രാം നടത്തിയത്.ചടങ്ങിൽ പി ടി എ പ്രസിഡന്റ് രാജീവ്,പ്രിൻസിപ്പാൾ മഹിമ , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അശ്വതി ടീച്ചർ, വാളന്റിയർ ലീഡർമാരായ ഗൗരി നന്ദ, ദേവിക എന്നിവർ സംസാരിച്ചു.