മുരിക്കാശ്ശേരി:വാത്തിക്കുടി സി എച്ച് സി യിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. ഇടുക്കി ഏരിയ പ്രസിഡന്റ് ആൽവിൻ തോമസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി നവീൻ രാജ് .പി,യൂണിറ്റ് പ്രസിഡന്റ് ശിവസുധൻ തുടങ്ങിയവർ നേതൃത്വം നൽകി..ശമ്പള ബില്ല് സമർപ്പിക്കുന്നതിൽ താമസം ഉണ്ടാകുന്നതിനെ തുടർന്ന് എല്ലാ മാസവും ജീവനക്കാരുടെ ശമ്പളം വൈകുന്ന സ്ഥിതിയാണുള്ളത്.