jcb

തൊടുപുഴ : നെൽപ്പാടം മണ്ണിട്ട് നികത്താനുള്ള നീക്കം റെവന്യൂ അധികൃതർ തടഞ്ഞു. കീരിക്കോട് ഭാഗത്ത് സ്വകാര്യവ്യക്തി നെൽകൃഷിക്ക് അനയോജ്യമായ സ്ഥലം അനധികൃതമായി ജെ.സി.ബി യും, ടീപ്പറകളും ഉപയോഗിച്ച് മണ്ണിട്ടുനികത്തുന്നത്ത് സംബന്ധിച്ച് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ താലൂക്ക് തല റവന്യൂസ്‌ക്വാഡ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിന് കൈമാറി .നിയമപരമല്ലാത്തമണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടൽ.04862222503ബഫോൺ നമ്പറിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് തൊടുപുഴ തഹസിൽദാർ . എം. അനിൽകുമാർ അറിയിച്ചു