​തൊടുപുഴ: കള്ള് ചെ​ത്ത് വ്യ​വ​സാ​യ​ത്തി​ൽ​ ജോ​ലി​ ചെ​യ്തു​ വി​ര​മി​ച്ച​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ല്കി​വ​രു​ന്ന​ പെ​ൻ​ഷ​ൻ​ മ​സ്റ്റ​ർ​ ചെ​യ്തി​ല്ലെ​ന്ന​ ന്യാ​യം​ പ​റ​ഞ്ഞ് മാ​സ​ങ്ങ​ളോ​ളം​ കു​ടി​ശി​ഖ​ വ​ന്നി​രി​ക്കു​ക​യാ​ണ്.ഇത്സംബന്ധിച്ച് ​ ചെ​ത്തു​തൊ​ഴി​ലാ​ ളി​ ക്ഷേ​മ​നി​ധി​ ബോ​ർ​ഡി​ന്റെ​ തീ​രു​മാ​നം​ അ​ങ്ങ​യ​റ്റം​ പ്ര​തി​ഷേ​ധാർഹമാണെന്നും നിലപാട് തിരുത്തണമെന്നും ക​ള്ള് വ്യ​വ​സാ​യ​ പെ​ൻ​ഷ​ൻ​ തൊ​ഴി​ലാ​ളി​ യൂ​ണി​യ​ൻ (​എ. ഐ. ടി. യു. സി) ​ ​ താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ​ ആ​വ​ശ്യ​പ്പെ​ട്ടു​. .1​0​ വ​ർ​ഷം​ സ​ർ​വ്വീ​സ് ഉ​ള്ള​വ​ർ​ക്ക് പെ​ൻ​ഷ​ൻ​ എ​ന്ന​ തീ​രു​മാ​നം​ അ​ട്ടി​മ​റി​ച്ച് 6​0​ വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കെ​ പെ​ൻ​ഷ​ൻ​ ന​ല്കു​ക​യു​ള്ളു​വെ​ന്ന​ ബോ​ർ​ഡി​ൽ​ ന​ട​ക്കു​ന്ന​ ആ​ ലോ​ച​ന​ അ​ങ്ങ​യ​റ്റം​ തൊ​ഴി​ലാ​ളി​വി​രു​ദ്ധ​വും​ പെ​ൻ​ഷ​ൻ​ നി​യ​മ​ത്തി​ന്റെ​ ലം​ഘ​ന​വു​മാ​ണ്. തൊ​ഴി​ലാ​ളി​വി​രു​ദ്ധ​ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​ ശ​ക്ത​മാ​യ​ പ്ര​ക്ഷോ​ഭം​ സം​ഘ​ടി​പ്പി​ക്കുാ​ൻ​ തൊ​ടു​പു​ഴ​ വ​ഴി​ത്ത​ല​ ഭാ​സ്ക​ര​ൻ​ സ്മാ​ര​ക​ ഹാ​ളി​ൽ​ ചേ​ർ​ന്ന​യോഗം തീരുമാനിച്ചു. യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് പി​.എ​ൻ​ വി​ജ​യ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​.എ. ഐ. ടി. യു. സി ജി​ല്ലാ​ ട്ര​ഷ​റ​ർ​ പി​.പി​ ജോ​യി​ ക​ൺ​വ​െൻ​ഷ​ൻ​ ഉദ്ഘാ​ട​നം​ ചെ​യ്തു​. കെ​.എ​ൻ​ ശ​ശി​,​ സി​.ഇ​ ര​വി​,​ കെ​.സി​. വി​ജ​യ​സാ​ഗ​ർ​,​ ഇ​ എം​ ഗോ​പി​. പി​.ജി​. ജ​നാ​ർ​ദ്ദ​ന​ൻ​ ,​ പി​.എ​ൻ​ സ​ഹ​ദേ​വ​ൻ​ എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​.