riyo
റിയോ ഷിനോ

കട്ടപ്പന: ആദ്യമായി കലോത്സവ വേദിയിലെത്തിയ റിയോ ഷിനോയിക്ക് ഇരട്ടി മധുരം. ലളിത ഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലുമാണ് കാളിയാർ സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയായ റിയോ ഒന്നാം സ്ഥാനത്തെത്തിയത്. ജിനീഷ് ലാൽ രാജ് രചിച്ച 'ശ്രീലക വാതിലിൽ...'' എന്നു തുടങ്ങുന്ന പാട്ടാണ് ലളിതഗാന മത്സരത്തിൽ ആലപിച്ചത്. കർണരഞ്ജിനി രാഗത്തിൽ വാഞ്ച തോനുനാ വകലു തൽപവെ എന്ന കീർത്തനമാണ് ശാസ്ത്രീയ ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 9 വർഷമായി വയലാർ ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്. തെന്നത്തുർ റാത്തപ്പിള്ളിൽ ഷിനോയിയുടെയും ബെറ്റ്‌സിയുടെയും മകനാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ റോണും സംഗീതം പഠിക്കുന്നുണ്ട്.