കട്ടപ്പന: സംസ്ഥാന കലോത്സവം മൂന്നു ദിനം പിന്നിട്ട് കൊട്ടികലാശത്തിലെത്തുമ്പോൾ തൊടുപുഴ ഉപജില്ല കിരീടത്തിൽ മുത്തമിടാനൊരുങ്ങുകയാണ്. 772 പോയിന്റുകൾ നേടിയാണ് തൊടുപുഴ കിരീടത്തിലേക്ക് അടുക്കുന്നത്. 686 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് രണ്ടാമത്. അടിമാലിയെ പിന്തള്ളി നെടുംകണ്ടം മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ തലത്തിൽ കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ്.എസാണ് 184 പോയിന്റുമായി ഒന്നാമത്. നെടുങ്കണ്ടം കല്ലാർ ഗവ. ജി. എ ച്ച്.എസ്.എസ് 163 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 160 പോയിന്റോടെ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസാണ് മൂനാമത്.