 
കട്ടപ്പന: പങ്കെടുത്ത ഇനങ്ങളിലെല്ലാം മികവ്കാട്ടി കലോത്സവത്തിൽ തിളങ്ങി സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ ഫെയിം ശ്രേയാ ശ്രീകുമാർ. ലളിത സംഗീതം, ഗ്രൂപ്പ് സോങ്ങ് എന്നീ വിഭാഗങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ സെക്കന്റ് എ ഗ്രേഡ് കരസ്ഥമാക്കി.
അടിമാലി ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അടിമാലി ശ്രേയസ് ഭവൻ ആർ. ശ്രീകുമാറിന്റെയും അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രമ്യമോളുടെയും മകളാണ്.