പീരുമേട് : എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയനിലെ പ്രീ മാര്യേജ് കോഴ്‌സ് 9, 10 തിയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 9 ന് രജിസ്‌ട്രേഷൻ, 10 ന് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ നിർവഹിക്കും.യോഗം ബോർഡുമെമ്പർ എൻ.ജി. സലികുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ പി.എസ്.ചന്ദ്രൻ പി.വി. സന്തോഷ് വി.പി. ബാബു, സദൻ രാജൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി ലതാ മുകുന്ദൻ, സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി, എന്നിവൻ പ്രസംഗിക്കും.യൂണിയൻ സെക്രട്ടറി കെ.പി. ബിനു സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ നന്ദിയും പറയും.
10.30 ന് കുടുംബ ഭദ്രത സ്ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും ,2 മണിക്ക് ഗുരുദേവന്റെ ദാമ്പത്യ സങ്കൽപ്പം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും ക്ലാസ് നയിക്കും. ഞായറാഴ്ചരാവിലെ 9 ന് ശ്രീ നാരായണ ധർമ്മം എന്ന വിഷയത്തിൽ എൻ.ജി. സലികുമാറും ഗർഭധാരണം പ്രസവം ശിശു പരിപാലനം എന്ന വിഷയത്തിൽ വണ്ടൻ മേട് ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ആഫീസർ ഡോ.കെ.കെ. ജീനയും ക്ലാസെടുക്കും ഉച്ച കഴിഞ്ഞ് 1.30 ന് സ്ത്രീ പുരുഷ ലൈംഗീകത എന്ന വിഷയത്തിൽ ഡോ. അനിൽ പ്രദീപും ക്ലാസെടുക്കും. 4 ന് സർട്ടിഫിക്കറ്റ് വിതരണത്തോടെ കോഴ്‌സ് സമാപിക്കും