കുമളി: ചെങ്കര ആനക്കുഴിയിൽ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ കാണാതായത് പരി ഭ്രാന്തി പരത്തി.
വ്യാഴാഴ്ച രാവിലെയാണ് ചെങ്കര ആനക്കുഴിയിൽ താമസിക്കുന്ന തമിഴ് ദമ്പതികളുടെ പെൺകുഞ്ഞിനെ കാണാതായത്. പിന്നീട് കണ്ടെത്തി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
കുമളി പൊലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയതിൽ 2 കിലോമീറ്റർ ദൂരത്തു നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് എങ്ങനെയാണ് 2 കിലോമീറ്റർ ദൂരത്തിൽ എത്തിയതെന്ന് കണ്ടെത്തുവാൻ ആയില്ല .കാണാതായ കുഞ്ഞിന്റെ അമ്മ പ്രസവശേഷം വിശ്രമത്തിലാണ്.കുഞ്ഞിനെ കാണാതായി വിവരം അറിഞ്ഞ നാട്ടുകാർ ഒറ്റക്കെട്ടായി പൊലീസിനൊപ്പം തിരച്ചിലിൽ പങ്കെടുത്തു.
കുട്ടിയുടെ വീട്ടുകാർ പതിവായി തുണി അലക്കാൻ പോകുന്ന സ്ഥലത്തേക്ക് കുട്ടി പോവുകയായിരുന്നെനാണ് കരുതുന്നത് .വീട്ടിൽ നിന്നും വഴിയിൽ ഇറങ്ങി നടന്ന കുഞ്ഞ് തിരിച്ചു വീട്ടിലേക്കുള്ള വഴിയറിയാതെ മുന്നോട്ടു പോവുകയായിരുന്നു.